മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം: നെയ്യാറ്റിന്‍കരയില്‍ ഉരുണ്ട് പ്രതിഷേധം

Friday 22 July 2016 11:14 pm IST

നെയ്യാറ്റിന്‍കര: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അരങ്ങേറുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി ഇന്നലെ വൈകുന്നേരം നടത്തിയ ഉരുള്‍ പ്രതിഷേധ സമരം ശ്രദ്ധേയമായി. ജേര്‍ണലിസ്റ്റ് ഫോറം ട്രഷററും മാധ്യമപ്രവര്‍ത്തകനു


മാധ്യമപ്രവര്‍ത്തകര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഉരുള്‍ പ്രതിഷേധ സമരം

മായ ഹലീല്‍ റഹ്മാനാണ് ദേശീയപാത നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി പാര്‍ക്കിനു മുന്നില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയിലേയ്ക്ക് റോഡില്‍  ഉരുണ്ട് പ്രതിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ പ്രകടനവും ഉരുള്‍ പ്രതിഷേധവും കോടതി റോഡിലേയ്ക്ക് എത്തുന്നതിനു മുമ്പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ സമ്മേളനം അഭിസംബോധന ചെയ്ത് പ്രസ് ക്ലബ് ഭാരവാഹികളായ വി. ഹരിദാസ്, പി.കെ അജിത്, സജിലാല്‍ നായര്‍, അനില്‍ സാഗര്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ജോസഫ്, ഷിജിന്‍, പ്രദീപ് ബാദുഷ, എല്‍.കെ അപ്പന്‍, സന്ദീപ്, അരുണ്‍ മോഹന്‍, ഷിജിന്‍, ബിജു, അഫ്‌സല്‍ എന്നിവര്‍ പ്രകടനത്തില്‍ ങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.