കൊച്ചി: ഭാരതത്തില്‍ ലഹരി ഉപയോഗത്തില്‍ കൊച്ചി മൂന്നാം സ്ഥനത്ത്. അമൃതസര്‍, പൂനെ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ കൊച്ചി നഗരത്തിലാണ് ലഹരി ഉപയോഗിക്കുന്നവര്‍ ഉള്ളതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ്.
സെന്റ് തെരേസാസ് കോളേജിന്റെയും ജനസേവ ശിശുഭവന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിമുക്ത കൂട്ടായ്മയുടെയും ജനസേവ കൗണ്‍ലിങ്ങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും സദാ ജാഗരൂകരാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, ജനസേവ ഭാരവാഹികളായ അഡ്വ. ചാര്‍ളിപോള്‍, ജോബി തോമസ്, ജിലോ കല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: