കെപിഎംടിഎ സംസ്ഥാന സമ്മേളനം തിരൂരില്‍

Saturday 23 July 2016 10:22 am IST

മലപ്പുറം: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് തിരൂരില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെപിഎംടിഎ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് എസ്.വിജയന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, സി.മമ്മൂട്ടി, പി.ഉബൈദുള്ള, ഡിഎംഒ ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം നടക്കും. നാളെ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. വൈബ് സൈറ്റ് ലോഞ്ചിംഗ് ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വഹിക്കും. എംഎല്‍എമാരായ വി.അബ്ദുറഹ്മാന്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.വിജയന്‍പിള്ള, കെ.ബാബു, ഷെരീഫ് പാലോളി, ഫൈസല്‍ നന്നാട്ട്, നവാസ് ടിഎസ്എല്‍, ഷാജി പത്മശ്രീ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.