കുറ്റിയാടി: വേളം പുത്തലത്ത് യൂത്ത്ലീഗ് പ്രവര്ത്തകന് നസിറുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു എസ്ഡിപിഐക്കാരനെകൂടി കുറ്റിയാടി പോലീസ് അറസ്റ്റ്ചെയ്തു. വേളം വലകെട്ടിലെ പുതിയോട്ട്താഴെകുനി റഫീഖ്(34)നെയാണ് കുറ്റിയാടി സിഐ വി.വി.ലതീഷ് അറസ്റ്റ് ചെയ്തത്.
കൊലപാതകവിവരം മറച്ചുവെച്ച് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. റഫീഖിന്റെ കാറിലാണ് പ്രതികളെ ആശുപത്രിയിലെത്തിച്ചതെന്ന് സിഐ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: