കൊയിലാണ്ടി: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി നടപ്പിലാക്കുക, മാലിന്യ നിര്‍മാര്‍ജ്ജനം പൂര്‍ണമായി നടപ്പാക്കുക, ഉള്ളൂര്‍ കടവ് കടത്ത് തോണി സംവിധാനം പുന:സ്ഥാപിക്കുക, പൊതുശ്മശാനം നവീകരിക്കുക, െറയില്‍വേ മേല്പാലത്തില് ലൈറ്റുകള്‍ സ്ഥാപിക്കുക പൊതുമത്സ്യ മാംസ മാര്‍ക്കറ്റ് സ്ഥാപിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വി.ടി. വിജയന് അദ്ധ്യക്ഷനായിരുന്നു. ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ വി.സത്യന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രജിനേഷ് ബാബു. അഖില്‍ പന്തലായനി, ഗിരീഷ് ചേതന, ഉണ്ണിക്കൃഷ്ണന് വി.കെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: