ക്ഷേത്രമോഷണകേസിലെ പ്രതി പിടിയില്‍

Saturday 23 July 2016 3:14 pm IST

കൊട്ടാരക്കര: ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ക്ഷേത്രമോഷണ കേസിലെ പ്രതി വീണ്ടും പിടിയില്‍. ജയില്‍ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പ് പുറത്തിറങ്ങിയ ക്ഷേത്രമോഷ്ടാവ് വീണ്ടും പോലീസ് പിടിയിലായി. പനവേലി ഇരണൂര്‍ ഉമാനിലയത്തില്‍ മോഹന്‍ദാസ് എന്നു വിളിക്കുന്ന രമണന്‍ (50) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പനവേലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ മൂന്നു കാണിക്കവഞ്ചികള്‍ കുത്തി തുറന്ന് മൂവായിരം രൂപ അപഹരിച്ച കേസിലാണ് പിടിയിലായത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. കൊട്ടാരക്കര റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് രമണനെ പിടികൂടിയത്. സ്ഥിരമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന രമണന്‍ നിലവില്‍ അഞ്ചു മോഷണകേസുകളില്‍ പ്രതിയാണ്. നെടുവത്തൂര്‍, നീലേശ്വരം ക്ഷേത്രങ്ങളിലെ വഞ്ചികള്‍ കുത്തിതുറന്ന് പണം അപഹരിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശ്, എഎസ്‌ഐ സലിം റാവുത്തര്‍, ആന്റിതെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ.ബിനോജ്, എഎസ്‌ഐ മാരായ ഷാജഹാന്‍, ശിവശങ്കരപിള്ള, സിപിഒ രാധാകൃഷ്ണന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.