എടത്വ: അമിതലോഡും കയറ്റി ടിപ്പര്‍ലോറികളുടെ മരണപ്പാച്ചില്‍ തുടരുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. സ്കൂള്സമയങ്ങളിലും ടിപ്പര്‍ലോറികള്‍ പായുകയാണ്. കഴിഞ്ഞദിവസം ടിപ്പര്‍ലോറി അശ്രദ്ധമായി പിറകിലോട്ടു എടുക്കുന്നതിനിടയില്‍ ബൈക്ക് യാത്രികനായ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
തലവടി ആനപ്രമ്പാല്ചിറയില് തുണ്ടുപറമ്പ് ഷിജു ഡേവിഡാണ് അത്ഭുതകരമായി രക്ഷപെട്ടത്. രാവിലെ 8.30നു ജോലിക്കായി പോകുമ്പോള്‍ പാരേതോട് റോഡില്‍ എകെജി ജംഗ്ഷനു സമീപം റോഡ്സൈഡില്‍ മണ്ണിറക്കിയശേഷം ടിപ്പര്‍ പിന്നോട്ടെടുക്കുന്നതു കണ്ട് ബൈക്കിലെത്തിയ ഷിജു ബൈക്ക് ഉപേക്ഷിച്ച് റോഡ് സൈഡിലേക്ക് ചാടിയതിനെ തുടര്‍ന്നു രക്ഷപെടുകയായിരുന്നു.
ബൈക്കില്‍ ഇടിക്കുന്ന ശബ്ദംകേട്ട് ഡ്രൈവര്‍ ലോറി നിര്‍ത്തിയെങ്കിലും പൂര്‍ണമായും തകരുകയായിരുന്നു, ടിപ്പറുകളെ നിയന്ത്രിക്കാന്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: