ആലപ്പുഴ: രജിസ്റ്റര്‍ ചെയ്യാതെ രണ്ടു വര്‍ഷത്തോളമായി നിര്‍മാണ പ്രവര്ത്തനജോലികള്ക്ക് ഉപയോഗിച്ചിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന വാഹനം നികുതിയായി സര്‍ക്കാരിലേയ്ക്ക് നല്‍കേണ്ട അഞ്ചു ലക്ഷം രൂപ അടയ്ക്കാതെയാണ് ഉപയോഗിച്ചിരുന്നത്. മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജു പി. ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. രജിസ്റ്റര്‍ ചെയ്യാതെ നികുതി വെട്ടിച്ച് ജോലിക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി പരിശോധനകള്‍ ശക്തമാക്കുമെന്ന് ആലപ്പുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: