ഉദുമ ഉപതെരഞ്ഞെടുപ്പ് പൊതു അവധി പ്രഖ്യാപിച്ചു

Saturday 23 July 2016 9:11 pm IST

കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ ഇ.ദേവദാസന്‍ പൊതു അവധി പ്രഖ്യാപിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 19, 20, 21, 22, 23 വാര്‍ഡുകളിലെയും പളളിക്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 16, 17, 18, 19, 21, 22 വാര്‍ഡുകളിലെയും ഉദുമ ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വോട്ടെടുപ്പ് ദിവസമായ ഈ മാസം 28 ന് പൊതുഅവധി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധി ബന്ധപ്പെട്ടവര്‍ അനുവദിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.