കോഴിക്കോട്ടും കോളറ സ്ഥിരീകരിച്ചു

Saturday 23 July 2016 10:52 pm IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിലും കോളറ രോഗം ബാധിച്ചതായി സ്ഥിരീകരണം. കോഴിക്കോട് നഗരപരിധിയിലെ പുതിയങ്ങാടി എടക്കാട് സ്വദേശി ശശിധരനാണ് കോളറ രോഗം ബാധിച്ചത്. ജൂലൈ 16 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശശിധരന്‍ മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരപരിധിയില്‍പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നാല് ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കുറ്റിപ്പുറം സ്വദേശിനി ജമീല കോളറ ബാധിച്ച് മരണപ്പെട്ടിരുന്നു. കോളറ സ്ഥിരീകരിച്ചയാളുടെ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധയുണ്ടായിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടാനില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.എല്‍. സരിത അറിയിച്ചു. പുതിയങ്ങാടി മേഖലയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ജില്ലാ ആരോഗ്യവകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.