ദേശീയപാത വികസനത്തിന് മൂന്നു കോടി രൂപ കൂടി

Saturday 23 July 2016 11:11 pm IST

പൊന്‍കുന്നം: ദേശീയപാത 183-ല്‍ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തിലെ പതിന്നാലാം മൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള റോഡ് നവീകരണത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപ കൂടി അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അനുമതിയോടെ നവീകരണ പദ്ധതികളുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പതിനാലാം മൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ കലുങ്കുകള്‍ നിര്‍മിക്കുകയും ഓടയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പൂതക്കുഴി വരെയുള്ള ഭാഗത്ത് ഓടനിര്‍മാണം, കലുങ്ക്, റോഡിന് ഇരുവശത്തും ടൈല്‍ പാകല്‍ എന്നിവയ്ക്ക് 75 ലക്ഷം രൂപയും, പൊന്‍കുന്നം ടൗണ്‍, ഇലക്ട്രിസിറ്റി ഓഫീസ് ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ഓടനിര്‍മാണം , ടൈല്‍ പാകല്‍ എന്നിവയ്ക്ക് 70 ലക്ഷം രൂപയും, പാറത്തോട്, മുണ്ടക്കയം എന്നീ സ്ഥലങ്ങളില്‍ ടൈല്‍ പാകല്‍, ഓടനിര്‍മ്മാണം എന്നിവയ്ക്ക് 50 ലക്ഷം രൂപയും, ഇരുപത്തിയാറാം മൈല്‍ ജംഗ്ഷന്‍ വീതികൂട്ടി നവീകരിക്കുന്നതിന് 45 ലക്ഷം രൂപയും, ചെങ്കല്‍പള്ളി ജംഗ്ഷനില്‍ ബസ്‌ബേ നിര്‍മ്മിക്കുന്നതിന് എട്ടു ലക്ഷം രൂപയും, സെന്റര്‍ ലൈന്‍ മാര്‍ക്, സിഗ്നല്‍ ബോര്‍ഡ്, ദിശാ ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് എം.പി.പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.