ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തകരാറില്‍; ഉപഭോക്താക്കള്‍ ദുരിതത്തിലായി

Saturday 23 July 2016 11:13 pm IST

എരുമേലി: ബിഎസ്എന്‍ എല്‍ നെറ്റ് വര്‍ക്ക് വ്യാപകമായി തകരാറിലായതോടെ ആയിരക്കണക്കിനു ഉപഭോക്താക്കള്‍ ദുരിതത്തിലായി. എരുമേലിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നെറ്റ് വര്‍ക്ക് തകരാറിലാണ്. നെറ്റ് കഫേകളിലും, സ്മാര്‍ട്ട് ഫോണിലുമടക്കം നെറ്റിന് സ്പീഡ് കുറഞ്ഞതാണ് ഉപഭോക്താക്കളെ വലച്ചത്. ബിഎസ്എന്‍എല്‍ 3 ജി സംവിധാനമാണ് മലയോര മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ അതു പോലും കൃത്യമായി നല്‍കാന്‍ കഴിയുന്നുമില്ല. നെറ്റ് വര്‍ക്കിലുണ്ടാകുന്ന ഈ തകരാറുകള്‍ മൂലം ഉപഭോക്താള്‍ മറ്റ് സേവന ദാതാക്കളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയുമാണ്. ബിഎസ്എന്‍എല്ലിന്റെ നെറ്റ്‌വര്‍ക്കുകളിലെ തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.