തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. തൈക്കാട് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് തിങ്കളാഴ്ച മുതല്‍ കുന്നുകുഴിയിലുള്ള കൃഷ്ണാഞ്ജലിയിലേക്കാണ് മാറുന്നത്.
പുതിയ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30 ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. സംസ്ഥാന അദ്ധ്യക്ഷനെ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇനി മുതല്‍ ഗവണ്മെന്റ് ലോ കോളേജ് ജംഗ്ഷന് സമീപം ബാര്ട്ടന് ഹില്‍ റോഡിലുള്ള കൃഷ്ണാഞ്ജലിയിലാണ് എത്തേണ്ടത്.
വിവിധ മോര്‍ച്ചകളുടേയും മാധ്യമ വിഭാഗത്തിന്റെയും ഓഫീസ് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ തന്നെ തുടരും. സംസ്ഥാന കാര്യാലയത്തിന്റെ ഫോണ്‍ നമ്പറില്‍ മാറ്റമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന കാര്യാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: