മട്ടന്നൂര്‍: പഴശ്ശി പടിഞ്ഞാറേ കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോവിലകം സരക്ഷണ സമിതിയും രൂപീകരിച്ചു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാനും ഇത് സംബന്ധിച്ച് സംസ്ഥാ ന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനായി ആവശ്യപ്പെട്ടുകൊണ്ട് കലക്ടറെ കാണാ നും കോവിലകം ഉടമകളുമായി കോവിലകം പൊളിച്ചുമാറ്റുന്നത് നിര്‍ത്തിവെക്കാന്‍ ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു. പി.വി.ധനലക്ഷ്മി, പി.ഷംസുദ്ദീന്, കെ.രാജന്, വി.ദാമോദരന്‍, പി.പുരുഷോത്തമന്, സുരേഷ് ബാബു, എന്‍.വി.ചന്ദ്രബാബു, കൃഷ്ണകുമാര്‍ കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: