പാനൂര്‍: ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് വേണ്ടി ഒരു ദിവസത്തെ വരുമാനം നീക്കിവെച്ച് ബസ് ജീവനക്കാരുടെ മാതൃക. തലശേരി പാനൂര്‍ ചെണ്ടയാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗായത്രി ബസ്സാണ് ചെണ്ടയാട് വരപ്രയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കിഴക്കടിഞ്ഞ വീട്ടില്‍ അഗീഷിന് ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി സര്‍വീസ് നടത്തിയത്. ടിക്കറ്റ് ചാര്‍ജിന് പുറമെ കൂടുതല്‍ പണം നല്കി യാത്രക്കാരും ഈ സദ് ഉദ്യമത്തോട് സഹകരിച്ചു. കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.വി.അബ്ദുല്‍ ജലീല്‍ ബസ് യാത്ര ഉദ്ഘാടനം ചെയ്തു. കെ.പി.ജയന് മാസ്റ്റര്‍ അധ്യക്ഷനായി. കുന്നോത്ത് പറമ്പ് പഞ്ചായത്തംഗം എന്‍. അനില്‍കുമാര്‍, കെ.മഹേഷ്, ബസ് ജീവനക്കാരായ ഷിജി, ജിജു, അംഗജന്‍ എന്നിവര്‍ സംബന്ധിച്ചു. അഗീഷിന്റെ ചികിത്സക്ക് വന്‍ സാമ്പത്തിക ചിലവ് വന്നതോടെ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് എസ്ബിടി പാനൂര്‍ ശാഖയില്‍ ആരംഭിച്ച 67364830225 എക്കൗണ്ട് നമ്പറിലേക്ക് അയക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: