കലക്ടറേറ്റ് ഓഫീസുകള്‍ക്ക് പ്രത്യേക വൈദ്യുതി മീറ്റര്‍

Sunday 24 July 2016 1:24 am IST

കണ്ണൂര്‍: കലക്ടറേറ്റിലെയും അനക്‌സ് കെട്ടിടത്തിലെയും എല്ലാ ഓഫീസുകള്‍ക്കും 30നകം പ്രത്യേക വൈദ്യുതി മീറ്റര്‍ ഘടിപ്പിക്കാന്‍ തീരുമാനം. എഡിഎം മുഹമ്മദ് യൂസഫിന്റെ അധ്യഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആകെയുള്ള 48 ല്‍ 30 ഓഫീസുകള്‍ ഇതിനായി കെഎസ്ഇബിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 23 ഓഫീസുകള്‍ക്ക് ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക മീറ്റര്‍ സ്ഥാപിച്ചതായി കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഏഴ് ഓഫീസുകള്‍ക്ക് ഉടന്‍ പരിശോധന നടത്തി പണം അടക്കാന്‍ നോട്ടീസ് നല്‍കും. ബാക്കിയുള്ള 18 ഓഫീസുകള്‍ പ്രത്യേക മീറ്ററിനായുള്ള നടപടികള്‍ 30 നകം കൈക്കൊള്ളണമെന്ന് എഡിഎം നിര്‍ദേശം നല്‍കി. ശിരസ്തദാര്‍ കെ.കെ.ദിവാകരന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.