ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍ മാരെ നിയമിക്കുക, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, മഴക്കാല രോഗങ്ങള്‍ മൂലം ദുരിതത്തിലായ പാവപ്പെട്ട രോഗികളുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുക, താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി. പരിപാടി താലൂക്ക് ആശുപത്രി പരിസരത്തു ഇരിട്ടി നഗരസഭാ കൗണ്‍സിലറും ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ടുമായ പി.എം.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.വി.ദീപ, പി.രഘു, മറ്റു നേതാക്കളായ മനോഹരന് വയോറ, സജിത് കീഴൂര്‍, കെ.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയോട് നാട്ടുകാരിയായ ആരോഗ്യ മന്തി കെ.കെ.ശൈലജ ടീച്ചര്‍ അടക്കമുള്ള അധികൃതര്‍ കാട്ടുന്ന അവഗണനക്കെതിരെ ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ജനകീയ ഒപ്പ് ശേഖരണം നടത്തിയത് ഒരാഴ്ച മുന്‍പ് ഇതേ വിഷയങ്ങള്‍ ഉന്നയിച്ചു ഇരിട്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. ശേഖരിച്ച ഒപ്പുകളും ബിജെപിയുടെ ഇത് സംബന്ധിച്ച പരാതിയും നിര്‍ദ്ദേശങ്ങളും വകുപ്പ് മന്ത്രിക്കും മുഖ്യ മന്ത്രിക്കും കൈമാറും. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ച്ചയായി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: