ചെമ്പിലോട്: പഞ്ചായത്തിലെ വെള്ളച്ചാല്‍ കോളനിയില്‍ താമസിക്കുന്ന മൊട്ടമ്മലില്‍ വസന്ത (80) എന്ന വൃദ്ധമാതാവിനെ സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ജില്ലാ ആശുപത്രിയിലാക്കി. പ്രായാധിക്യവും രോഗവും മൂലം പട്ടിണിയിലും തീര് ത്തും അവശയുമായിരുന്നു ഇവര്‍. ഉറ്റവരും ഉടയവരും ആരുംതന്നെ ഇല്ലാത്ത ഇവരെ വെളളച്ചാലില് പ്രവര്‍ത്തി ക്കുന്ന ശ്രേഷ്ഠ ഭാരത് സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരും ജില്ലാ സേവാഭാരതി ഘടകവും ചേര്‍ന്നാണ് ഏറ്റെടുത്ത് ജില്ലാ ആശുപത്രിയിലാക്കിയത്. സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി.ബാബു, സെക്രട്ടറി എം.രാജീവന്, മഹേഷ് ചാല എന്നിവരും ശ്രേഷ്ഠ ഭാരത് സേവാ ട്രസ്റ്റ് പ്രസിഡണ്ട് പി.ആര്.രാജന് സെക്രട്ടറി എം.രാംപ്രകാശ്, രജനി ദേവരാജ്, ബി.ലത, കെ.പി.ഹരീഷ് ബാബു തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: