പയ്യന്നൂര്‍: അറത്തില്‍ സ്കൂള്‍-പുറച്ചേരി വായനശാല റോഡില്‍ ശേഷിക്കുന്ന ഭാഗം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് അറത്തില്‍ പിലാത്തോട്ടം ടെമ്പിള്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. റോഡിന്റെ അറത്തില്‍ വയല്‍ഭാഗം കുണ്ടും കുഴിയും വീണ് ചെളിനിറഞ്ഞതിനാല്‍ വാഹന ഗതാഗതവും കാല്‍നടയാത്രയും പ്രയാസമായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭാരവാഹികളായി എം.വി.പ്രസാദ് (പ്രസിഡണ്ട്) എ.യു.സത്യന് (വൈസ് പ്രസിഡണ്ട്), പി.വി.ദിലീപ് (സെക്രട്ടറി), എം.വി.അജീഷ് (ജോ.സെക്രട്ടറി), പി.പി.ബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: