ടെക്സാസ്: അമേരിക്കയിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ടെക്സാസിലെ ബസ്ട്രോപിലെ പാർപ്പിട സമുച്ചയത്തിലാണ് വെടിവെപ്പ് ഉണ്ടായത്.
ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.15 നായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വെടിവയ്പിന്റെ കാരണം അറിവായിട്ടില്ല. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: