ഇന്നോവ കാര്‍ കത്തി നശിച്ചു

Sunday 24 July 2016 7:48 pm IST

അടൂര്‍: നഗരത്തില്‍ ഇന്നോവ കാര്‍ കത്തി നശിച്ചു. നെല്ലിമുകള്‍ ശ്രീനിലയത്തില്‍ അജേഷിന്റെ കാറാണ് കത്തി നശിച്ചത്. ഈ സമയം കാറില്‍ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചക്ക് 12ന് മരിയ ആശുപത്രി ജങ്ഷനു സമീപം വാഹനം പാര്‍ക് ചെയ്തതിനു ശേഷം യാത്രക്കാര്‍ ഭക്ഷണം കഴിക്കാന്‍ സമീപത്തെ ഹോട്ടലില്‍ കയറിയപ്പോഴാണ് സംഭവം. കാറിന്റെ ഉള്‍വശം പൂര്‍ണമായും കത്തി നശിച്ചു. അടൂരില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.