ഇടുക്കിയില്‍ 2340.88 അടി വെള്ളം

Sunday 24 July 2016 8:48 pm IST

ഇടുക്കി: മഴ ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 2340.88 അടിയാണ് ഡാമിലെ ജലനിരപ്പ്. 38.19 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 അടി കുറവാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് 43.4 മില്ലീമീറ്റര്‍ മഴപെയ്തപ്പോള്‍ 10.945 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. 820 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമില്‍ നിലവിലുണ്ട്. ഷോളയാര്‍ 36 , പമ്പ 49 , ഇടമലയാര്‍ 41 , കുണ്ടള 29 , മാട്ടുപ്പെട്ടി 51 , കുറ്റ്യാടി 54 , ആനയിറങ്കല്‍ 23 , പൊന്‍മുടി 76 , നേര്യമംഗലം 64 , ലോവര്‍ പെരിയാര്‍ 54 ശതമാനം എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് പ്രധാന ഡാമുകളിലെ ജലനിരപ്പ്. ഇന്നലെ ഇടുക്കിയില്‍ 1.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചപ്പോള്‍ സംസ്ഥാനത്താകെ 59.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.