യുപിയിലെ ഗ്രാമങ്ങളില്‍ നിന്ന് ഹിന്ദുക്കളുടെ കൂട്ടപാലായനം എന്തിന് ?

Sunday 9 April 2017 5:06 pm IST

കൈരാന, ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ഗ്രാമമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കൈരാന ഗ്രാമം വാര്‍ത്തകളില്‍ ഇടം നേടിയത് ഹിന്ദുക്കളുടെ കൂട്ട പാലായനം പശ്ചാത്തലമാക്കിയാണ്. മുസ്ലീം അക്രമങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇവിടങ്ങളിലെ ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണ്. അതു കൊണ്ട് തന്നെ ന്യൂനപക്ഷ സമുദായക്കാരായ ഹിന്ദുക്കളെ വേരോടെ പിഴുതെറിയാനുള്ള തത്രപാടിലാണ് അവര്‍. ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുകയും പുരുഷന്‍മാരെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യുന്നത് ഇവിടുത്തെ നിത്യ സംഭവമാണ്. കൈരാനയ്ക്ക് പിന്നാലെ അലീഗഢും ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. സുരക്ഷിതമല്ലാത്തത് കൊണ്ട് തന്നെ അലീഗഢില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്. അലീഗഢിലെ ബാബ്‌റി മന്ധി മേഖലയില്‍ കഴിഞ്ഞിടയ്ക്കാണ് ഹിന്ദു സ്ത്രീ അപമാനിക്കപ്പെട്ടത്. തുടര്‍ന്ന് ഇരു സമുദായവും സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സഹിക്കെട്ടാവണം ഇവിടുത്തെ ഹിന്ദു കുടുംബങ്ങള്‍ ജില്ലാ അധികാരികളെ സമീപിച്ചിരിക്കുകയാണ്. ഇവിടം തങ്ങള്‍ക്ക് സുരക്ഷിതമല്ല. തങ്ങളുടെ സ്വത്തുക്കളും വീടും വാങ്ങിക്കണം. ഇതാണ് അവരുടെ ആവശ്യം. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് അമ്മമാര്‍ ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് 19 കാരിയായ ഹിന്ദു യുവതി, അവരുടെ വസ്ത്രം ഉരിയാന്‍ പോലും അന്യ മതസ്ഥരായ അക്രമികള്‍ ശ്രമിച്ചു. രണ്ട് സമുദായക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നായിരുന്നു ഇത്. പോലീസെത്തിയാണ് സ്ഥലത്തെ സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്. തങ്ങളുടെ പെണ്‍മക്കള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് സുധ വര്‍ഷ്‌നെയെന്ന വീട്ടമ്മ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ സ്വത്ത് വകകള്‍ വിറ്റ് ഇവിടെ പോകാന്‍ തയ്യാറാണെന്നും സുധ പറയുന്നു. സുധയെ പോലെ നിരവധി അമ്മമാര്‍ ഇതേ അഭിപ്രായം പങ്കു വച്ചു. തങ്ങളുടെ പെണ്‍മക്കള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ പോകാന്‍ കഴിയുന്നില്ലെന്ന് സുധ വ്യക്തമാക്കി. സ്‌കുളിലേയ്ക്ക് പോകുന്ന റോഡുകളിലും ഇടവഴിയിലുമുള്ള ഇരുവശങ്ങളില്‍ ഇരുന്ന് മറ്റ് മതസ്ഥരിലെ ആണ്‍കുട്ടികള്‍ അസഭ്യം പറയുന്നതാണ് ഇതിന് കാരണം. സുരക്ഷിതമല്ലാത്തതിനാല്‍ ക്ലാസുകളില്‍ ഇരുന്ന് പഠിക്കാന്‍ തന്നെ പെണ്‍കുട്ടികള്‍ മടിക്കുന്നെന്ന് സുധ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹിന്ദു കുടുംബങ്ങളുടെ കൂട്ടപാലായനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അവദേശ് തിവാരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.