സംഗീതം, നൃത്തം, ചിത്രകല: ബിഎസ്എസ് കള്‍ച്ചറല്‍ മിഷന്‍ ഡിപ്ലോമ കോഴ്‌സുകള്‍

Sunday 24 July 2016 8:53 pm IST

കൊച്ചി: 2016-17 അധ്യയനവര്‍ഷത്തെ ബിഎസ്എസ് കള്‍ച്ചറല്‍ മിഷന്‍ അംഗീകൃത ഡിപ്ലോമ (സംഗീതം, നൃത്തം, ചിത്രകല) കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കലാപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവര്‍ക്കും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും കലാപഠനം വളരെ ഉന്നതനിലവാരത്തിലേക്ക ് കൊണ്ടുപോകാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിഎസ്എസ് കള്‍ച്ചറല്‍ മിഷന്‍ നിര്‍ദ്ദിഷ്ട പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഈ ഡിപ്ലോമ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. അവരവര്‍ പഠിക്കുന്ന സ്ഥാപനം മുഖേനയോ അധ്യാപകന്‍ മുഖേനയോ പ്രസ്തുത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏറ്റവുംകുറഞ്ഞ പ്രായപരിധി പത്ത് വയസ്സ്. അപേക്ഷകള്‍ ബിഎസ്എസ് കള്‍ച്ചറല്‍ മിഷന്റെ കേരളത്തിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റിംഗ് സെന്റര്‍ (ദര്‍ശന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്, ഹരിശങ്കര്‍ റോഡ്, താരേക്കാട്, പാലക്കാട്-678 001 എന്ന വിലാസത്തിലോ ഇ-മെയില്‍: ശിളീൃാമഹാൗശെരേൌറ്യ@ഴാമശഹ.രീാ മുഖേനയോ അയക്കണം.കോഴ്‌സുകള്‍: സംഗീതം-സ്വരപൂര്‍ണ (ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍), ഗാനപൂര്‍ണ (ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍), രാഗപൂര്‍ണ (ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍ (കര്‍ണാടകസംഗീതം- വായ്പാട്ട്, വീണ, വയലിന്‍, പുല്ലാങ്കുഴല്‍, നാഗസ്വരം, ഹാര്‍മോണിയം, മൃദംഗം ആന്റ് ഹിന്ദുസ്ഥാനി തബല). നൃത്തം: നാട്യപൂര്‍ണ (ലോവര്‍ ലെവല്‍- ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍), നാട്യപൂര്‍ണ (ഹയര്‍ ലെവല്‍, ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍), നാട്യപൂര്‍ണ (അഡ്വാന്‍സ്ഡ് ലെവല്‍- ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍). ചിത്രകല: ചിത്രപൂര്‍ണ (ഫണ്ടമെന്റല്‍സ്- ലെവല്‍ ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍), കലാപൂര്‍ണ (ഹയര്‍ ലെവല്‍, ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍). കൂടാതെ ഈ വര്‍ഷം കര്‍ണാടക സംഗീതത്തിലുള്ള ഗാനപൂര്‍ണ-ഒരുവര്‍ഷം, രാഗപൂര്‍ണ-ഒരുവര്‍ഷം, നാട്യപൂര്‍ണ (നൃത്തം)-ഹയര്‍ ലെവല്‍-ഒരുവര്‍ഷം എന്നീ വിഭാഗങ്ങളിലേക്ക് ഒരു പ്രവേശന പരീക്ഷയുടെ (നിബന്ധനകള്‍ക്ക് വിധേയം) അടിസ്ഥാനത്തില്‍ നേരിട്ടുള്ള പ്രവേശനവും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 9447283244, 9447902466, 9447724294 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.