കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

Sunday 24 July 2016 8:57 pm IST

കാഞ്ഞാര്‍: നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. വഴിത്തല സ്വദേശിയും കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയുമായ വി.കെ നവാസ് ഭാര്യ ഖമറുന്നീസ എന്നിവര്‍ സഞ്ചരിച്ച കാറാണ് റോഡില്‍ നിന്നും പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. കോളപ്ര ഏഴാം മൈലിന് സമീപമാണ് അപകടം നടന്നത്. കാര്‍ പുളിയ്ക്കല്‍ കൃഷ്ണപിള്ളയുടെ വീടിന്റെ മുറ്റത്തേയ്ക്കു മറിയുകയായിരുന്നു. കുളമാവ് നവോദയാ സ്‌കൂളില്‍ പഠിക്കുന്ന മകനെ കണ്ട് മടങ്ങി വരും വഴിയാണ് അപകടം.  നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തലകീഴായ് മറിഞ്ഞ് കിടന്ന കാറിന്റെ പിന്‍ ഗ്ലാസ് തകര്‍ത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മറിഞ്ഞ വാഹനം വീടിന്റെ തുണില്‍ ഇടിച്ച് വീടിന് കേടുപാടുകള്‍ സംഭവിച്ചതായി കാണിച്ച് മുട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് ഉടമ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.