താനൂര്‍ (മലപ്പുറം): കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപ താനൂര്‍ സ്വദേശിക്ക്. ചിറക്കല്‍ ഭഗവതി ക്ഷേത്രകവാടത്തിന് സമീപം ഇളനീര് കച്ചവടം നടത്തുന്ന വലിയവളപ്പില്‍ ബാലനാണ് സമ്മാനാര്‍ഹനായത്. കോഴിക്കോട് നിന്നും എടുത്ത കെഎം 793119 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാര്യ: പൊന്നാട്ടില്‍ ഗീത. മക്കള്‍: ബിജീഷ്, ബബീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: