തൊടുപുഴ: വണ്ണപ്പുറത്ത് ബൈക്കിന് പെട്രോളടിക്കാനെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു. വണ്ണപ്പുറം സാരഥി പെട്രോള്‍ പമ്പില്‍ ഇന്നലെ പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനായ വണ്ണപ്പുറം സ്വദേശി ദാമോദരനാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്കൂട്ടറിലും ബൈക്കിലുമായാണ് സംഘം പെട്രോളടിക്കാനെത്തിയത്. പെട്രോളടിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന സംഘം ജീവനക്കാരനോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടാവുകയും ഇയാളുടെ പോക്കറ്റില്‍ കിടന്ന പണം സംഘം മര്‍ദ്ദിച്ച് അപഹരിക്കുകയുമായിരുന്നു. സംഭവത്തില്‍ കാളിയാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സിസിടിവി ഫുട്ടേജില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരെ ഉടനെ പിടികൂടുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: