പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Sunday 24 July 2016 8:59 pm IST

ശാന്തമ്പാറ: പതിനൊന്ന് കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. ശാന്തന്‍പാറ പള്ളിക്കുന്ന് സ്വദേശി ഷെമിന്‍ (20) നെയാണ് എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. 2015 ലെ ഓണപരിക്ഷയോടടുത്തുള്ള ദിവസമാണ് സംഭവമെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വീട്ടില്‍ എത്തിയ യുവാവ് നെഞ്ചില്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടി ശനിയാഴ്ചയാണ് പരാധി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.