കറുകച്ചാല്‍ : തൊഴിലാളി ശക്തി രാഷ്ട്രപുരോഗതിക്ക് നിര്‍ണ്ണായകമാണെന്നും രാഷ്ട്രപുരോഗതിക്കായി തൊഴിലാളികള്‍ സമര്‍പ്പണ മനോഭാവത്തോടെ അവരുടെ ജോലികള്‍ ചെയ്യണമെന്നും ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ.എന്‍ മോഹനന് പ്രസ്താവിച്ചു. കറുകച്ചാല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന 61-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം.കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്ത് തൊഴില്‍ ക്ഷേമം ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മേഖലാ പ്രസിഡന്റ് ബി.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി കൊച്ചുമോന് ആശംസ അര്‍പ്പിച്ചു. മേഖലാ സെക്രട്ടറി എ.എസ് വേണുഗോപാലന്‍ നായര്‍ , മേഖലാ ട്രഷറര്‍ വി.എസ് ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: