കുമരകത്ത് സിപിഎം അക്രമം മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Monday 25 July 2016 10:56 am IST

കോട്ടയം: കുമരകത്ത് സിപിഎം അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കുമരകം കണ്ണാടിച്ചാല്‍ ഇടക്കരിയില്‍ പി.ജെ. ജയരാജ് (26), കിഴക്കേതുണ്ടിയില്‍ സുജിത്ത് കെ.എസ് (26), കൈലാസത്തില്‍ അമല്‍ദേവ് (23) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലയ്ക്ക് കുത്തേറ്റ ജയരാജിന്റെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകരായ അര്‍ജുന്‍ പവനായി, മീനത്ത്‌ശേരി ഉണ്ണിക്കുട്ടന്‍, കളപ്പുരയില്‍ വിഷ്ണുക്കൂട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സിപിഎം ക്രിമിനലുകളാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. വീടിന് സമീപം നിന്നിരുന്ന ബിജെപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം നിങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണോ എന്ന് ചോദിച്ചാണ് അക്രമം നടത്തിയത്. കത്തിയുപയോഗിച്ച് ബിജെപി പ്രവര്‍ത്തകരുടെ തലയ്ക്കും തോളിനും മറ്റും കുത്തിയ അക്രമിസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ പവനായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കുമരകം പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി. കുമരകത്ത് തുടര്‍ച്ചയായി ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതാക്കളുടെ അറിവോടെ നടത്തുന്ന അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കുമരകം ബിജെപി പഞ്ചായത്ത് കമ്മിറ്റി താക്കീത് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.