സിപിഎം അക്രമങ്ങള്‍ അവസാനിപ്പിക്കണം : ബിഎംഎസ്

Sunday 24 July 2016 10:14 pm IST

മണര്‍കാട്: സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്‍ ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപനദിനത്തോട് അനുബന്ധിച്ച് മണര്‍കാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എസ്. അജയകുമാര്‍, സെക്രട്ടറി പി.കെ. സുരേഷ് കുമാര്‍, ബിജു സി. ആര്‍., പഞ്ചായത്ത് ഭാരവാഹികളായ ജോമോന്‍ ചാക്കോ, എ. പി.അനിയന്‍, പി.അനില്‍കുമാര്‍, വി.എസ്.സുഭാഷ് കുമാര്‍, പി. ഇ.അനീഷ്,ജിജോഎന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ നന്ദു രവികുമാറിനെ യോഗം അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.