ഏറ്റുമാനൂര്‍: നീണ്ടൂര്‍ എസ്കെവി ഹയര്‍സെക്കന്ററി സ്കൂളില്‍ സാമൂഹ്യവിരുദ്ധ അക്രമം. സ്കൂള്‍ കെട്ടിയം സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തു. ചെടിച്ചട്ടികള്‍ എറിഞ്ഞ് ഉടച്ചു. ജനല്‍ പാളികളുടെ ചില്ല് തല്ലിപൊട്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജൂലൈ 5ന് സ്കൂളിന്റ കവാടത്തിലും, ഓഫീസ് പടിക്കലും സ്കൂളിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത രീതിയില്‍ കുപ്പിചില്ലുകള്‍ വിതറിയിരുന്നു. ഓരാഴ്ച മുമ്പ് കൈപ്പുഴ സെന്റ്ജോര്‍ജ് സ്കൂളിന്റെ കവാടത്തില്‍ വാതിലിന്റേയും ജനലിന്റേയും ചില്ലുകളും, ചെടിച്ചട്ടികളും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു. ഇവിടെ 250 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ എസ്ഐ അനൂപ് ജോസിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു .പ്രിന്‍സിപ്പാള്‍ ഇ.ആര്. രാധാമണിയും, പ്രധാന അധ്യാപകന് ജോണ്‍ ജോസഫും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: