മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു

Sunday 24 July 2016 10:21 pm IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കക്കൂസ് മാലിന്യംപൊട്ടിയൊഴുകുന്നു. ഈ വിഭാഗത്തിലെ ഒന്നാം നിലയിലുള്ള ശുചിമുറിയില്‍നിന്നാണ് പൈപ്പ്‌പൊട്ടി മാലിന്യം ഭിത്തിവഴി പുറത്തേക്ക് ഒഴുകുന്നത്. മഴവെള്ളവുമായി ഈ മാലിന്യം പരന്നൊഴുകി പ്രദേശമാകെ ദുര്‍ഗന്ധപൂരിതമാണ്. ഈ മാലിന്യത്തില്‍ ചവിട്ടിയാണ് ഗര്‍ഭിണികളായ രോഗികളഉം കൂട്ടിരിപ്പുകാരും ആശുപത്രിയിലേക്കും മറ്റും വരുന്നതും പോകുന്നതും. ഉയര്‍ന്ന പ്രദേശത്താണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ഡ്രെയിനേജ് സൗകര്യം ഇല്ലാത്തതുമൂലം കെട്ടിടത്തിന് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇതുമൂലം കൊതുക്, ഈച്ച മുതലായ കീടങ്ങള്‍ പെറ്റുപെരുകുന്നു. അതോടൊപ്പംതന്നെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു. കേറളത്തിലെതന്നെ മികച്ച ഗൈനക്കോളജി വിഭാഗമാണ് കോട്ടയം മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ പ്രാഥമിക സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ഈ വിഭാഗം. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ശുചിമുറികള്‍ നിര്‍മ്മിക്കാനോ ഉള്ളവ വൃത്തിയാക്കി സൂക്ഷിക്കുവാനോ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതുമൂലം നൂറുകണക്കിന് രോഗികളാണ് വിഷമിക്കുന്നത്. ഉള്ള ശുചിമുറികള്‍തന്നെ പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനമായതുമാണ്. ഇവയഥാസമയം നന്നാക്കാനോ വൃത്തിയായി സൂക്ഷിക്കുവാനോ അദികൃതര്‍ നടപടിയെടുക്കുവാന്‍ കൂട്ടാക്കുന്നില്ല. ഇതോടെ സാംക്രമിക രോഗങ്ങളുടെ കേന്ദ്രമാവുകയാണ് ഈ പ്രദേശം. തീര്‍ത്തും പാവപ്പെട്ട രോഗികളാണ് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തെ ആശ്രയിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ജില്ലകളിലുള്ളവരാണ് ഭൂരിബാഗവും. സാംക്രമിക രോഗങ്ങളുമായി ഇവര്‍ക്ക് തിരിച്ച്‌പോകേണ്ടിവരുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഇതിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.