ഗസ്റ്റാഡ്: സ്വിസ് ഓപ്പൺ ടെന്നീസിൽ ടോപ് സീഡ് സ്പെയിനിന്റെ ഫെലിസിയാനോ ലോപസിന് കിരീടം. ഫൈനലിൽ റോബിൻ ഹാസിനെ തുടർച്ചയായ സെറ്റിൽ കീഴടക്കി ലോപസ്. കളിമൺ പ്രതലത്തിൽ സ്പാനിഷ് താരത്തിന്റെ ആദ്യ കിരീടമാണിത്. കരിയറിലെ അഞ്ചാം ചാമ്പ്യൻപട്ടവും സ്വിറ്റ്സർലൻഡിൽ ഇദ്ദേഹം സ്വന്തമാക്കി. നേരത്തെയുള്ള നാലെണ്ണത്തിൽ രണ്ടെണ്ണം വീതം പുൽ, ഹാർഡ് കോർട്ടുകളിൽ. ഇന്നലത്തെ ജയം ഇന്ന് പുറത്തിറങ്ങുന്ന പുതുക്കിയ എടിപി റാങ്കിങ്ങിൽ ഇരുപതിനുള്ളിലെത്തിക്കും ലോപസിനെ. നിലവിൽ 21ാം റാങ്കിൽ സ്പാനിഷ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: