കണ്ണൂര്‍: ഏച്ചൂര്‍ നളന്ദ കോളേജ് വിദ്യാര്‍ത്ഥിനികളെ കമന്റടിച്ച് ശല്യം ചെയ്തവരെ ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ നടുറോഡില്‍ വെച്ച് മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ഏച്ചൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറും സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് പ്രവര്‍ത്തകനുമായ ടി.പി.സുധീഷിനെ ഇടിക്കട്ട കൊണ്ട് മര്‍ദ്ദിച്ച് മാരകമായി മുറിവേല്‍പ്പിച്ച സാമൂഹ്യദ്രോഹികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം പോലീസ് അധികൃതരോടാവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ കമന്റടിച്ച് ശല്യം ചെയ്യുന്നത് വിനോദമാക്കിയ ഇത്തരം ഞരമ്പുരോഗികളെയും ക്രിമിനലുകളെയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും യൂണിയന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ കസ്തൂരിദേവന്‍, എന്‍.ലക്ഷ്മണന്, സി.കെ.ജയരാജന്, മനോജ് ഏച്ചൂര്‍, എന്‍.സീതാറാം, സി.രാജീവന്, എം.രവീന്ദ്രന്, എ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: