വസ്തു രജിസ്‌ട്രേഷന്‍ വര്‍ധന പിന്‍വലിക്കണം

Sunday 24 July 2016 11:50 pm IST

പയ്യാവൂര്‍: കഴിഞ്ഞ ബഡ്ജറ്റില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ച ദാനാധാരത്തിന്റെയും വസ്തു കൈമാറ്റത്തിനുള്ള രജിസ്‌ട്രേഷന്‍ നിരക്കും വര്‍ദ്ധിപ്പിച്ച നടപടി കടുത്ത അവകാശലംഘനമാണെന്നും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്‍ഫാം കണ്ണൂര്‍ ജില്ലാ കമ്മറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. കടക്കെണിമൂലം നട്ടംതിരിയുന്ന കര്‍ഷകന് കടം വീട്ടാനും കുടുംബത്തിലെ അടിയന്തിരാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വസ്തു വില്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന കര്‍ഷകന് ഇരുട്ടടിയാണ് ധനമന്ത്രി സമ്മാനിച്ചത്. ഭരണവൈകൃതവും പിടിപ്പുകേടും അഴിമതിയുമായി ഖജനാവ് കാലിയാകുമ്പോള്‍ അത് നികത്താന്‍ പാവപ്പെട്ട കര്‍ഷകന്റെ കിടപ്പാടത്തിന് കത്തിവെക്കുന്ന ഈ പ്രവണത കടുത്ത പ്രതിഷേധാര്‍ഹമാണ്. ജില്ലാ പ്രസിഡണ്ട് സ്‌കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് കാവനാടി, സ്‌കറിയ കളപ്പുര, ആന്റണി ജീരകത്തില്‍, സണ്ണി പുല്ലുവേലി, ടോമി എടാട്ട്, ബേബി താഴത്തുവീട്ടില്‍, ലാലിച്ചന്‍ കുഴിയാത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.