ജില്ലാതല കമ്പവലി മത്സരം

Sunday 24 July 2016 11:51 pm IST

പയ്യാവൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചന്ദനക്കാംപാറ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതല വടംവലിമത്സരം നടത്തുന്നു. ഒന്നാം സമ്മാനം എംഡി മാത്യു മെമ്മോറിയല്‍ ട്രോഫിയും പയ്യാവൂര്‍ ഗ്രാനൈറ്റ്‌സ് നല്‍കുന്ന മൂരിക്കുട്ടനും കുരുവിക്കുന്നേല്‍ ജോസ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് 10,001 രൂപയും രണ്ടാം സമ്മാനം സെന്റ് ജോര്‍ജ്ജ് ലൈറ്റ് ആന്റ് സൗണ്ട് നല്‍കുന്ന ആട്ടിന്‍ മുട്ടനും തൂനാട്ട് ട്രേഡേഴ്‌സ് നല്‍കുന്ന 5001 രൂപയും മാണി പുളിമൂട്ടില്‍ മെമ്മോറിയല്‍ ഷീല്‍ഡും മൂന്നാം സമ്മാനം തൃപ്തി കാറ്ററിങ്ങ് സര്‍വ്വീസ് ചതിരംപുഴ നല്‍കുന്ന 3001 രൂപയുംമ പൂവന്‍ കോഴിയും ആണ്. താത്പര്യമുള്ളവര്‍ 9446776447, 949502952 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.