സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന്‍ ശ്രദ്ധാഞ്ജലി ഇന്ന്

Sunday 24 July 2016 11:52 pm IST

പയ്യന്നൂര്‍: സിപിഎം കാപാലികരാല്‍ കൊല ചെയ്യപ്പെട്ട സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. സംഘ പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍ അനുസ്മരണഭാഷണം നടത്തും. പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ.ബലറാം, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.