കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ,കണ്ണൂര്‍ ആകാശവാണി നിലയം,പറശ്ശിനിക്കടവ് എം.വി.ആര് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ആരോഗ്യ ജാലകം സെമിനാര്‍ സംഘടിപ്പിച്ചു. ബാംഗ്ലൂര്‍ രാമായിയാ ഇന്‍ഡിക് സെന്റര്‍ ഫോര്‍ ആയുര്‍വ്വേദ ആന്റ് ഇന്റഗ്രേറ്റീവ് മെഡിസിന് ഡയരക്ടര്‍ ഡോ.ജി.ജി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. പറശ്ശിനിക്കടവ് എം.വി.ആര് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് സുശീല്‍ ആറോണ്‍, ഡോ.ജോസഫ് ബെനവെന്, ആകാശവാണി ലേഖകന്‍ കെ.ഒ.ശശിധരന്, ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സച്ചിന് സൂര്യകാന്ത് മഖേച്ച എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: