തൃശൂർ: കൊടുങ്ങല്ലൂര്‍ അഴീക്കൽ കടലിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ജലീൽ, കുട്ടൻ എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം.
അപകടത്തിൽ കാണാതായ മൂന്നു പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: