ചെറുപഴത്തിന്റെ വില കുതിച്ചുയരുന്നു

Monday 25 July 2016 11:42 am IST

മലപ്പുറം: ചെറുപഴത്തിന്റെ വില കുതിച്ചുയരുന്നു. കിലോക്ക് വെറും ഇരുപത് രൂപ മാത്രമുണ്ടായിരുന്ന ചെറുപഴത്തിന്റെ വില 50 രൂപക്ക് മുകളിലെത്തി. എന്നാല്‍ 40 മുതല്‍ 45 രൂപ വരെയാണ് ഹോള്‍ സെയില്‍ വില. ചിലയിടങ്ങളില്‍ റീട്ടെയില്‍ വില 60 രൂപ വരെയും എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും മൈസൂര്‍ പഴത്തിന്റെ വരവ് കുറഞ്ഞതോടെയാണ് വില വര്‍ദ്ധിക്കാനുണ്ടായ കാരണമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. വില കൂടുതലാണേലും മാര്‍ക്കറ്റുകളില്‍ ചെറുപഴം തീരെ കിട്ടാതായി ചെറുപഴം കൊണ്ട് നിറഞ്ഞു നിന്നിരുന്ന കടകളിലെല്ലാം ഒന്നോ രണ്ടോ കുലകള്‍ മാത്രമായി കുറഞ്ഞു. എന്നാല്‍ നേന്ത്ര പഴത്തിനാകട്ടെ വിലയില്‍ ഒരു കുറവുമില്ല 55 മുതല്‍ 60 രൂപ വരെ. മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ശക്തമായ കാറ്റിലും മഴയിലും നാട്ടിന്‍ പുറങ്ങളിലെ വാഴകൃഷികളെല്ലാം നശിച്ചത് കര്‍ഷകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയായി. ഇതോടെ നാട്ടിന്‍ പുറങ്ങളിലെ നാടന്‍ പഴങ്ങളുടെയും ലഭ്യത പാടെ കുറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആവിശ്വക്കാരില്ലാതെ കടകളില്‍ ചെറു പഴം കെട്ടികിടക്കുകയായിരുന്നെന്നും വ്യാപാരികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.