മുക്കം പ്രസ്‌ഫോറം കുടുംബ സംഗമം നടത്തി

Monday 25 July 2016 11:51 am IST

മുക്കം: മുക്കംപ്രസ് ഫോറം കുടുംബ സംഗമം വിവിധ പരിപാടികളോടെ നടന്നു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രസ് ഫോറം അംഗങ്ങളായ ചന്ദ്രബാബുവിന്റെ മകന്‍ കാര്‍ത്തിക് ചന്ദ്രബാബു, എ.സുബൈറിന്റെ മകള്‍ ആയിഷ മെഹ്ജബിന്‍ എന്നിവര്‍ക്ക് ചെയര്‍മാന്‍ ഉപഹാരങ്ങള്‍ നല്‍കി. നഗരസഭാ കൗണ്‍സിലര്‍മുക്കം വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.സി നൗഷാദ് മുഖ്യാഥിതിയായി. പ്രസ് ഫോറം പ്രസിഡന്റ് എ.പി മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഫസല്‍ ബാബു, ദാസ് വട്ടോളി, ഇ പി അരവിന്ദന്‍ , മുക്കം ബാലകൃഷ്ണന്‍, മുഹമ്മദ് കക്കാട്, പി.ചന്ദ്രബാബു, പി.സിയാദ്, അസൈനാര്‍ വല്ലത്തായ്പാറ, അസീസ് കക്കാട്, എ.സുബൈര്‍, നവാസ് ഓമശേരി, ശ്രീജയചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ കുടുംബ സംഗമം അപലപിച്ചു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാവണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബ സംഗമം ആവശ്യപെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.