അഹമ്മദ്നഗര്‍: 2014 മാറ്റത്തിന്റെ വര്‍ഷമാണെന്ന് അണ്ണാ ഹസാരെ. ഇന്ത്യന്‍ യുവത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മാനസിക തലത്തില്‍ തന്നെ മാറ്റമുണ്ടാകണം. കാലം മാറ്റത്തിനു തയാറാകുമ്പോള്‍ നമ്മളും അതിനു സജ്ജമാകണമെന്നും ഹസാരെ പറഞ്ഞു.
സ്നേഹാലയ ആന്റ് നാഷനല്‍ യൂത്ത് പ്രൊജക്റ്റ് സംഘടിപ്പിച്ച നാഷനല്‍ യൂത്ത് ഇന്റഗ്രേഷന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംവിധാനങ്ങള്‍ മാറാത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികളെയോ സര്‍ക്കാരുകളെയോ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. മാറ്റത്തിന്റെ അലകളടിക്കാന് ഓരോരുത്തരും ശ്രമിക്കണം.
പിന്നാക്ക വിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുത്താന്‍ സമൂഹവും പങ്കു വഹിക്കണമെന്നും ഹസാരെ പറഞ്ഞു. അഴിമതിക്കും അനീതിക്കും എതിരേ താന്‍ നാല്‍പ്പതു വര്‍ഷമായി പോരാടുന്നു. അതുകൊണ്ടാണ് തന്റെ പിന്നില്‍ ജനങ്ങള്‍ അണി നിരക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: