മുക്കം: റിയാദിലെ കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ മാസ് റിയാദ് മുക്കം ഗവ.ആശുപത്രിയില്‍ സ്ഥാപിച്ച ശീതികരിച്ച കുടിവെള്ള പദ്ധതി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എല്‍.സരിത ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയര്മാന് വി.കുഞ്ഞന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. മാസ് റിയാദ് ചെയര്മാന് കെ.ടി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.വിനോദ്. മുക്കം വിജയന് , പ്രജിത പ്രദീപ്, ബിന്ദു രാജന്, ജി.അബ്ദുല്‍ അക്ബര്‍, മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആലിക്കുട്ടി, കാരശേരി ബാങ്ക് ചെയര്മാന് എന്‍.കെ.അബ്ദുറഹിമാന്, മുഹമ്മദ് കക്കാട്, പി.കെ.സി.മുഹമ്മദ്, ഹസന് മാസ്റ്റര്‍ ഇല്ലക്കണ്ടി, സാദിഖ്, കെ.ടി, ഫൈസല്‍ കുയ്യില്‍, സി.എന്‍.ശിവദാസന്‍, അബ്ദുറഹിമാന് കൊടിയത്തൂര്‍ , എ.കെ.സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു. മാസ് സെക്രട്ടറി കെ.സി.ഷാജു സ്വാഗതവും ജോ. സെക്രട്ടറി നജീബ് ഷാ നന്ദിയും പറഞ്ഞു.
മന്‍സൂര്‍ നെല്ലിക്കാപറമ്പ് , യൂസുഫ്.പി.പി, ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍, അസീസ്.പി.പി, റഫീഖ് കക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: