കോടിയേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണം: കുമ്മനം രാജശേഖരൻ

Monday 25 July 2016 12:28 pm IST

തിരുവനന്തപുരം: പയ്യന്നൂരില്‍ പൊതുവേദിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരോട് സായുധ കലാപത്തിന് കോടിയേരി ആഹ്വാനം ചെയ്യുകയായിരുന്നു. സംസ്ഥാന പോലീസ് ആര്‍എസ്എസ് പക്ഷത്താണെന്ന കോടിയേരിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനുള്ള വെല്ലുവിളിയും മുന്നറിയിപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പിണക്കം ആര്‍എസ്എന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.