പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; സര്‍ക്കാര്‍ വഞ്ചന കാട്ടുകയാണെന്ന് ശശികല ടീച്ചര്‍

Monday 25 July 2016 1:04 pm IST

പരവൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരണമെന്നും പുറ്റിങ്ങല്‍ദേവിയുടെ മൂലസ്ഥാനം, അര്‍ച്ചനകൗണ്ടര്‍ എന്നിവ നശിപ്പിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ഹിന്ദു ഐക്യവേദി പരവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയ തുക ദുരന്തത്തില്‍ ഇരയായവര്‍ക്ക് നല്‍കാതെ രാഷ്ട്രീയനാടകം കളിക്കുകയാണ്. ക്ഷേത്രഭരണസമിതിയുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാതെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും പറഞ്ഞു. ദുരന്തമനുഭവിച്ച് ജീവശ്ചവങ്ങളായി കിടക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് തുടര്‍ചികിത്സ നിഷേധിച്ചത് സര്‍ക്കാര്‍ ഇവരോട് കാട്ടുന്ന വഞ്ചനയാണ്. ഹിന്ദുവിന്റെ ക്ഷേത്രമായതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ കാണിക്കുന്നതെന്നും ക്ഷേത്രങ്ങളുടെ ഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന കുതന്ത്രങ്ങളും പുറ്റിംഗല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് മുന്നില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതും വേദനാജനകമാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ദുരന്തത്തിന്റെു സത്യാവസ്ഥ പുറത്ത് കൊണ്ടുവരേണ്ടത് പരവൂര്‍ നിവാസികളുടെ മാത്രം ആവശ്യമല്ലെന്നും കേരളത്തിലെ ഓരോ ഹിന്ദുവിന്റെയുമാണെന്നും ഇതിനായി വരും ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ സമിതി പ്രസിഡന്റ് എസ്.കെ.ഉദയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, തെക്കടം സുദര്‍ശനന്‍, താലൂക്ക് പ്രസിഡന്റ് തെക്കേകാവ് മോഹനന്‍, താലൂക്ക് സെക്രട്ടറി മാങ്കുളം രാജേഷ്, ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് പ്രദീപ് ജി.കുറുമണ്ടല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.