പ്രൈമറി എജ്യൂക്കേഷന്‍ എയ്ഡ് സ്‌കീമിന് 1.5 കോടി രൂപ അനുവദിച്ചു

Monday 25 July 2016 3:38 pm IST

ആലപ്പുഴ: സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ക്കായി സ്‌കൂള്‍ മേധാവി മുഖേന ഒരു കുട്ടിക്ക് 2,000 രൂപ നിരക്കില്‍ നല്‍കും. പ്രൈമറി എഡ്യൂക്കേഷന്‍ എയ്ഡ് സ്‌കീമിനായി 1.5 കോടി രൂപ അനുവദിച്ചു. സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് വിദ്യാര്‍ത്ഥികളുടെ വിവരം നല്‍കണം. ജൂലൈ 25നകം തുക കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. അക്വിറ്റന്‍സ് ഉള്‍പ്പെടയുള്ള രേഖകള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.