ഇടുക്കി /തേനി: തമിഴ്നാട്ടിലെ പെരിയകുളത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ട്രാവലര്‍ ബസിലിടിച്ച് ദുരന്തം. ഇടുക്കി തങ്കമണി വാഴയില്‍ ഷൈന്‍, മുള്ളാനിക്കല്‍ ബേബി (60), വെട്ടുകാട്ടില്‍ അജീഷ് (32), പടലാംകുന്നേല്‍ മോന്‍സി (35), വെണ്മണി ഇളംതുരുത്തിയില്‍ ജസ്റ്റിന് (30), കരിപ്പാപറമ്പില്‍ ബിനു (33) എന്നിവരാണ് മരിച്ചത്.
ബിനു, ബേബി,അനീഷ്,മോന്‍സി, ഷൈന്‍, ജസ്റ്റിന്,
ഗുരുതരമായി പരിക്കേറ്റ തങ്കമണി പേരുംകവല ഷൈനിനെ (38) തേനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. വാഹനത്തില്‍ ഏഴ് പേരാണുണ്ടായിരുന്നത്.
പെരിയകുളം-തേനി റൂട്ടില്‍ തേനിക്ക് സമീപം ദേവദാനപ്പെട്ടി പെരിയകുളം വട്ടലഗുണ്ടില് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടം.
ടെമ്പോ ട്രാവലര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ബേബിയാണ് വാഹനം ഓടിച്ചിരുന്നത്. വാഴയില്‍ ഷൈനിന്റേതായിരുന്നു ട്രാവലര്‍. ഇദ്ദേഹം ടൈല്‍ കോണ്‍ട്രാക്ട് ജോലി നടത്തുന്നു. ഇയാളുടെ സുഹൃത്തുക്കളാണ് മരണമടഞ്ഞത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തേനി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: