തിരുവനന്തപുരം: കേരളത്തില്‍ നിന്നു കാണാതായ മലയാളികള്‍ക്ക് ഐഎസ് ബന്ധമുണെ്ടന്നു പോലീസ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കൊച്ചിയില്‍നിന്നു കാണാതായ മെറിനെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മെറിന്റെ ഭര്‍ത്താവ് യഹിയയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണേ്ടഷന്‍ പ്രവര്ത്തകന് അര്‍ഷിദ് ഖുറേഷിയും ചേര്‍ന്നാണ് ഇവരെ ഐസിസിലെത്തിച്ചത്. റിക്രൂട്ടിംഗിനു പിന്നില്‍ സാമ്പത്തിക താത്പര്യങ്ങള്‍ ഉള്ളയാതും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മെറിന്റെ സഹോദരനെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടന്നതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം അര്‍ഷിദ് ഖുറേഷിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: