എരുമേലി: കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ നിയമ സാക്ഷരത ജില്ലയാക്കുന്ന തന്റെ ഭാഗമായുള്ള ‘ലൗ കോട്ടയം’ പദ്ധതിക്ക് തുടക്കമായി.
എരുമേലി ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡായ ഇരുമ്പൂന്നിക്കരയില്‍ നടന്ന വാര്‍ഡ്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. വാര്‍ഡംഗം രജനി ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബാര്‍ അസോഷിയേഷന്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി, പഞ്ചായത്ത് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അഭിഭാഷകരായ എം.കെ അനന്തന്, ജോബി ജോസ്, അനീസാ എം. ആര്യാ സുരേന്ദ്രന്, എന്നിവര്‍ നിയമ സാക്ഷരതയെ സംബന്ധിച്ച് വിവിധ വിഷയ ങ്ങളില്‍ ക്ലാസ് എടുത്തു. എരുമേലി ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ഇത്തരത്തിലുള്ള നിയമ സാക്ഷരത ക്ലാസുകള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ കണ്‍വീനര്‍ ഹനീഫ, സെബാസ്റ്റ്യന്‍ , അന്നമ്മ ചാക്കോ, ലീലാമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: